ദുബൈ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ദുബൈ പൂര്‍ണമായും നീക്കുന്നു. ഷോപ്പിംഗ് മാളുകളില്‍ പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഇനി മുതല്‍ പ്രവേശിക്കാം. മാളുകളിലെ പൊതു ഇരിപ്പിടങ്ങള്‍ ഇനി എല്ലാവര്‍ക്കും ഉപയോഗിക്കാം. ദുബൈ മുനിസിപ്പാലിറ്റി ആരോഗ്യ സുരക്ഷ വകുപ്പാണ് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്. സര്‍ക്കുലര്‍ മാള്‍ മാനേജുമെന്റുകള്‍ക്ക് കൈമാറിയിട്ടുണ്ട്.
മാളുകള്‍ പാലിക്കേണ്ട മുന്‍ കരുതല്‍ നടപടികളെ കുറിച്ച് മുന്‍ സര്‍ക്കുലറില്‍ നിര്‍ദേശിച്ച നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതായി ദുബൈ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ സുരക്ഷാ വകുപ്പ് ഡയറക്ടര്‍ ഡോ. നസീം മുഹമ്മദ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. പൊതു ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചെങ്കിലും സീറ്റുകള്‍ ഉപയോഗിക്കുന്നവര്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് മാള്‍ മാനേജ്‌മെന്റ് ഉറപ്പുവരുത്തണമെന്ന് നസീം മുഹമ്മദ് റാഫി പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 2020 ഏപ്രില്‍ മാസത്തിലായിരുന്നു കര്‍ശന നിയന്ത്രണങ്ങളും സുരക്ഷ നിര്‍ദേശങ്ങളും പുറപ്പെടുവിച്ച് മാളുകളും വ്യാപാര കേന്ദ്രങ്ങളും പാര്‍ക്കുകളും വിനോദമേഖലകളുമെല്ലാം ദുബൈയില്‍ അടച്ചിട്ടത്.