Monday, November 29, 2021
HomeGulfടൂറിസം മേഖലയ്ക്ക് ഉണർവേകാൻ ഖത്തറിൽ പുതിയ ഹോട്ടലുകൾ തുറക്കുന്നു

ടൂറിസം മേഖലയ്ക്ക് ഉണർവേകാൻ ഖത്തറിൽ പുതിയ ഹോട്ടലുകൾ തുറക്കുന്നു

ദോഹ: പുതിയ ഹോട്ടലുകളും ഉല്ലാസ കേന്ദ്രങ്ങളുമായി രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖല ഉണർവിൽ. വർഷാവസാനത്തിലും 2021 ആദ്യത്തിലുമായി രാജ്യത്ത് രണ്ട് പുതിയ ഹോട്ടലുകളും ഉല്ലാസ കേന്ദ്രവും പ്രവർത്തന സജ്ജമാകും. 2022 ഫിഫ ലോകകപ്പ് ലക്ഷ്യമിട്ട് ആഭ്യന്തര വിനോദ സഞ്ചാര മേഖലയെ വൈവിധ്യവത്കരിച്ചു കൊണ്ടുള്ള ഖത്തർ നാഷനൽ ടൂറിസം കൗൺസിലിന്റെ (ക്യുഎൻടിസി) സമഗ്ര വികസന നയങ്ങളാണ് വിനോദ സഞ്ചാരത്തിന് കരുത്തേകുന്നത്.

ആഭ്യന്തര, രാജ്യാന്തര സന്ദർശകർക്ക് മികച്ച അനുഭവം പ്രദാനം ചെയ്യാൻ വ്യത്യസ്ത സൗകര്യങ്ങളോടെ ഹിൽട്ടൺ സൽവ ബീച്ച് റിസോർട്ടും വില്ലാസ് ആൻഡ് സുലാൽ വെൽനെസ് റിസോർട്ടുമാണ് വരും മാസങ്ങളിൽ തുറക്കുന്നത്. ആഡംബര ബീച്ച് വില്ലകൾ, സ്വകാര്യ നീന്തൽ കുളങ്ങൾ, പൂന്തോട്ടങ്ങൾ, ആഡംബര നൗകകൾ എന്നിവ റിസോർട്ടുകളിലുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വെൽനസ് റിസോർട്ടായിരിക്കും സുലാൽ. വർഷാവസാനത്തോടെ ഭാഗികമായി തുറക്കും. 2021ൽ പൂർണതോതിൽ പ്രവർത്തനസജ്ജമാകും.

Most Popular