പുതിയ ദേശീയ വിമാനക്കമ്പനി പ്രഖ്യാപിച്ച് സൗദി

റിയാദ് എയര്‍ എന്ന പുതിയ ദേശീയ വിമാനക്കമ്പനി പ്രഖ്യാപിച്ച് സൗദി അറേബ്യ. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് പ്രഖ്യാപനം നടത്തിയത്. റിയാദ് എയര്‍ എന്നു പേരിട്ടിരിക്കുന്ന എയര്‍ലൈന്‍ ഒരു പിഐഎഫ് ഉടമസ്ഥതയിലുള്ള കമ്പനിയായിരിക്കും. പിഐഎഫ് ഗവര്‍ണര്‍ യാസിര്‍ അല്‍ റുമയ്യനാണ് പുതിയ കാരിയറിന്റെ അധ്യക്ഷന്‍.

വ്യോമയാനം, ഗതാഗതം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളില്‍ 40 വര്‍ഷത്തിലേറെ അനുഭവസമ്പത്തുള്ള ടോണി ഡഗ്ലസിനെ സിഇഒ ആയി നിയമിച്ചു. സൗദി അറേബ്യയുടെ സാംസ്‌കാരികവും പ്രകൃതിദത്തവുമായ ആകര്‍ഷണങ്ങള്‍ സന്ദര്‍ശിക്കാന്‍ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ക്ക് എയര്‍ലൈന്‍ അവസരം നല്‍കും. റിയാദ് എയര്‍ സൗദി നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക് സ്ട്രാറ്റജിക്കും ദേശീയ ടൂറിസം സ്ട്രാറ്റജിക്കും റിയാദ് എയര്‍ ഉത്തേജകമായി പ്രവര്‍ത്തിക്കും. 2030 ഓടെ 100 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്രക്കാരുടെ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് എയര്‍ലൈനിന് സാധിക്കും.