Thursday, December 8, 2022
HomeGulfവുഖൂദ് ഉമ്മ് ബാബിൽ പുതിയ പെട്രോൾ സ്റ്റേഷൻ തുറന്നു

വുഖൂദ് ഉമ്മ് ബാബിൽ പുതിയ പെട്രോൾ സ്റ്റേഷൻ തുറന്നു

ദോഹ: വുഖൂദിന്റെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഖത്തര്‍ ഫ്യുവല്‍ ബുധനാഴ്ച ഉം ബാബില്‍ പുതിയ പെട്രോള്‍ സ്റ്റേഷന്‍ തുറന്നു. ഇത് ഉമ്മുബാബിനും സമീപ പ്രദേശങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് 24 മണിക്കൂറും സേവനം നൽകും. 14500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പുതിയ സ്റ്റേഷനിൽ ലൈറ്റ് വാഹനങ്ങൾക്കായി 6 ഡിസ്പെൻസറുകളുള്ള 3 ലെയ്നുകളും, ഹെവി വാഹനങ്ങൾക്കും ബസുകൾക്കും 3 ഡിസ്പെൻസറുകളുള്ള 3 ലെയ്നുകളും ഉൾപ്പെടുന്നു.

സിദ്ര കണ്‍വീനിയന്‍സ് സ്റ്റോര്‍, മാനുവല്‍ കാര്‍ വാഷ്, ഓയില്‍ മാറ്റല്‍, ടയര്‍ റിപ്പയര്‍, ലൈറ്റ്, ഹെവി വാഹനങ്ങള്‍ക്കും ബസുകള്‍ക്കുമായുള്ള ഗ്യാസോലിന്‍, ഡീസല്‍ ഉല്‍പന്നങ്ങളുടെ വില്‍പ്പന കൂടാതെ, എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പനയും ഇവിടെ നിന്ന് ലഭ്യമാകും.

ആറ് പുതിയ ഇന്ധന സ്റ്റേഷനുകളുടെ നിർമ്മാണത്തിലാണ് ഇപ്പോൾ വുഖൂദ്. അവയിൽ മിക്കതും 2022 നാലാം പാദത്തിൽ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ.

Most Popular