ദോഹ: ഖത്തര്‍ ലോകകപ്പ് ടിക്കറ്റ് വില്പനയുടെ അടുത്ത ഘട്ടം ജൂലൈ അഞ്ച് മുതൽ. ഫിഫയാണ് ഇക്കാര്യം അറിയിച്ചത്. ജൂലായ് അഞ്ച് ഖത്തര്‍ സമയം ഉച്ചയ്ക്ക് 12 മുതല്‍ ടിക്കറ്റ് വില്പന ആരംഭിക്കും. ആഗസ്റ്റ് 16 ഉച്ചയ്ക്ക് 12 മണിക്ക് വില്പന അവസാനിക്കും.
കൂടുതൽ ആവശ്യക്കാർ ഉള്ളതിനാൽ ക്യൂ മാനേജ്മെന്റ് സംവിധാനത്തിലൂടെയാണ് ടിക്കറ്റ് ലഭ്യമാക്കുക.
വ്യക്തിഗത ടിക്കറ്റുകള്‍ നാല് കാറ്റഗറികളിലായാണ് ലഭ്യമാവുക. നാലാമത്തെ കാറ്റഗറിയിലുള്ള ടിക്കറ്റുകള്‍ ഖത്തറിലെ താമസക്കാര്‍ക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുണ്ട്.
ആരാധകര്‍ക്ക് ഒരു മത്സരത്തിന് ആറ് ടിക്കറ്റുകള്‍ വരെയും ടൂര്‍ണമെന്റിലുടനീളം പരമാവധി 60 ടിക്കറ്റുകള്‍ വരെയും വാങ്ങാനാകും.