ദോഹ ∙ ദോഹയിൽ നടന്ന നെയ്‌മറിന്റെ കണങ്കാൽ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് പാരീസ് സെന്റ് ജെർമെയ്‌ൻ ഇന്ന് അറിയിച്ചു. ബ്രസീലിയൻ താരം ഇനി ദീർഘകാലം കളത്തിൽ നിന്ന് പുറത്തായിരിക്കും. ഈ സീസണിൽ ഇനി നെയ്മർ കളിക്കുകില്ല എന്ന് ക്ലബ് നേരത്തെ അറിയിച്ചിരുന്നു
ആസ്‌പെതാര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ കൂടിയായ പ്രൊഫ. പീറ്റര്‍. ഡി. ഹൂഗെ, പ്രശസ്ത കണങ്കാല്‍ ശസ്ത്രക്രിയ വിദഗ്ധനായ ഫോര്‍ട്ടിയസ് ക്ലിനിക്ക് ലണ്ടനിലെ ഡോ. പിയറെ ജെയിംസ് കാല്‍ഡര്‍, ബ്രസീലിയന്‍ സര്‍ജനും ദേശീയ ടീം ഡോക്ടറുമായ റോഡ്രിഗോ ലസ്മര്‍ എന്നിവരുള്‍പ്പെട്ട ശസ്ത്രക്രിയാ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ മാസമാണ് നെയ്മാറിന് കണങ്കാലില്‍ പരുക്കേറ്റത്.