Thursday, December 2, 2021
HomeGulfരാത്രികാല യാത്രാ നിയന്ത്രണം തുടരുമെന്ന് അബൂദാബി

രാത്രികാല യാത്രാ നിയന്ത്രണം തുടരുമെന്ന് അബൂദാബി

അബൂദാബി: അബൂദാബിയിൽ ജൂലൈ 19 ന് കോവിഡ് വേരിയന്റുകളുടെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച രാത്രി യാത്ര നിയന്ത്രണങ്ങൾ ഇപ്പോഴും നിലവിലുണ്ടെന്നും അണുനശീകരണ പ്രക്രിയ തുടരുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

കൂടാതെ ഈ കോവിഡ് നിയന്ത്രണങ്ങൾ ഈദിന് കൂടുതൽ ഒത്തുചേരലുകൾ ഒഴിവാക്കാൻ നിരവധി താമസക്കാരെ പ്രേരിപ്പിച്ചതായും പകരം കൂടുതൽ അടുപ്പമുള്ള കുടുംബ അംഗങ്ങളോട് കൂടെ മാത്രമായാണ് അവർ ഈദ് ആഘോഷിച്ചതെന്നും അധികൃതർ പറഞ്ഞു.
എല്ലാ ദിവസവും അർദ്ധരാത്രി 12 മണി മുതൽ പുലർച്ചെ 5 മണി വരെയാണ് ദേശീയ അണുനശീകരണ പ്രക്രിയ നടത്തുന്നത്. ഈ സമയങ്ങളിൽ ഗതാഗത സേവനങ്ങൾ താൽക്കാലികമായി അനുവദിക്കില്ല. അബുദാബിയിൽ ഈ സമയങ്ങളിൽ അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും അതിന് പൊലീസ് പെർമിറ്റ് ആവശ്യമാണെന്നും അബൂദാബിപൊലീസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ആഹാരം , മരുന്ന് എന്നിവയുമായി ബന്ധപ്പെട്ട് മാത്രമേ പുറത്തിറങ്ങാൻ പെർമിറ്റ് ലഭ്യമാകുകയുള്ളൂ. www.adpolice.gov.ae എന്ന വെബ്‌സൈറ്റിലാണ് അനിവാര്യമായ സഞ്ചാരം നടത്താൻ പെർമിറ്റിനായി അപേക്ഷിക്കേണ്ടത്. മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് യാത്രചെയ്യുന്നവർ അണുനശീകരണം ആരംഭിക്കുന്നതിന് മുമ്പായി എത്തിച്ചേരാനായി യാത്ര മുൻകൂറായി പ്ലാൻ ചെയ്യണമെന്നും അബൂദാബി പോലീസ് ഓർമ്മിപ്പിച്ചു

Most Popular