Thursday, June 30, 2022
HomeGulfഖത്തറിൽ ഇതുവരെ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

ഖത്തറിൽ ഇതുവരെ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറിൽ ഇതുവരെ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം. സംശയാസ്പദമായ ഏതെങ്കിലും കേസുകൾ ഉണ്ടാവുകയാണെങ്കിൽ അവ നേരത്തേ കണ്ടെത്തുന്നതിന് നടപടികൾ സ്വീകരിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുരങ്ങു പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. കുരങ്ങുപനിയുടെ ലക്ഷണങ്ങളുള്ള രോഗികളെ നിരീക്ഷിക്കാനും സംശയാസ്പദമായ കേസുകൾ ആരോഗ്യ അധികാരികൾക്ക് റിപ്പോർട്ട് ചെയ്യാനും പൊതു-സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകരോട് മന്ത്രാലയം നിർദ്ദേശിച്ചു.

പശ്ചിമ ആഫ്രിക്കയിലും മധ്യ ആഫ്രിക്കയിലും കൂടുതലായി കണ്ടുവരുന്ന ഒരു വൈറല്‍ അണുബാധയാണ് കുരങ്ങുപനി. പനി, പേശി വേദന, നീരുവന്നതുപോലുള്ള ലിംഫ് നോഡുകള്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

Most Popular