നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം

norka registration for nrk returnees

ദോഹ: നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി www.norkaroots.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന്‍ ഞായറാഴ്ച്ച മുതല്‍ ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിഗണനയില്ല എന്നതിനാല്‍ തിരക്കുപിടിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. രോഗികള്‍, ഗര്‍ഭിണികള്‍, മറ്റ് പല രീതികളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യ പരിഗണന ലഭിക്കുക.

 

വാർത്തയുടെ ഇംഗ്ലീഷ് സംഗ്രഹം (English summary of the news)

Non-residents keralites looking to return home can register on the NORKA website. For expatriates who wish to return home, they can register on the website www.norkaroots.org . The registrations have been announced by the Government of Kerala.