പ്രവാസികള്‍ക്ക് അഞ്ച് രാജ്യങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക്; ഓണ്‍ലൈന്‍ വൈദ്യസഹായം

pinarayi vijayan home quarantine

തിരുവനന്തപുരം: പ്രവാസികള്‍ കൂടുതലുള്ള അഞ്ച് രാജ്യങ്ങളില്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധം സംബന്ധിച്ച പ്രതിദിന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഈ ഹെല്‍പ് ഡെസ്‌ക്കുകളുമായി സഹകരിക്കാന്‍ അതാത് രാജ്യങ്ങളിലെ അംബാസഡര്‍മാരോട് അഭ്യര്‍ഥിച്ചു. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ സേവനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിലൂടെ വിഡിയോ, ഓഡിയോ കോള്‍ വഴി കേരളത്തിലെ ഡോക്ടര്‍മാരുമായി സംസാരിക്കാം. നോര്‍ക്ക വഴി ഇതിനു രജിസ്റ്റര്‍ ചെയ്യാം. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് പ്രമുഖ ഡോക്ടര്‍മാര്‍ ഈ സേവനം ലഭ്യമാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ 4, ആലപ്പുഴ 2, പത്തനംതിട്ട 1, തൃശൂര്‍-1, കാസര്‍കോട്-1 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ വിദേശത്ത് നിന്നും വന്നവരും രണ്ടു പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരും 3 പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം ബാധിച്ചത്.

Norka to open help desk at 5 countries; online medical consultation for Covid.