Friday, September 30, 2022
HomeGulfഖത്തറില്‍ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നത് പരിമിധപ്പെടുത്തിയെന്ന് പ്രചാരണം; വിശദീകരണവുമായി ക്യു.സി.ബി

ഖത്തറില്‍ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നത് പരിമിധപ്പെടുത്തിയെന്ന് പ്രചാരണം; വിശദീകരണവുമായി ക്യു.സി.ബി

ദോഹ: ഖത്തറില്‍ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നത് പരിമിധപ്പെടുത്തിയെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്(ക്യു.സി.ബി). ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്നും ക്യു.സി.ബി പ്രസ്താവനയില്‍ പറഞ്ഞു. എ.ടി.എമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നത് പ്രതിദിനം 5,000 ഖത്തര്‍ റിയാല്‍ ആയി കുറയ്ക്കുമെന്നാണ് പ്രചരണം നടന്നിരുന്നത്. ഇത്തരത്തില്‍ അറബ് മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് വ്യാജ സര്‍ക്കുലറാണെന്നും അത് ക്യു.സി.ബി ഇറക്കിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Most Popular