ഖത്തറിൽ നമ്പർ പ്ലേറ്റില്ലാത്ത വാഹനം പിടികൂടി ട്രാഫിക് പട്രോൾ വിഭാഗം

ദോഹ: ഖത്തറിൽ നമ്പർ പ്ലേറ്റില്ലാത്ത വാഹനം പിടികൂടി ട്രാഫിക് പട്രോൾ വിഭാഗം. ട്രാഫിക് നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വർധിച്ച് വരുന്ന ഇത്തരം നിയമലംഘനങ്ങൾക്ക് തടയിടുന്നതെന്ന് ട്രാഫിക് വിഭാഗം വ്യക്തമാക്കി. കഴിഞ്ഞ ദിവസം സൽവ റോഡിൽ ലൈസൻസ് പ്ലേറ്റില്ലാതെ ഓടിച്ച നിരവധി വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. ഖത്തർ നിയമമനുസരിച്ച്, ലൈസൻസ് പ്ലേറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ കുറഞ്ഞത് 3000 റിയാൽ പിഴയും മൂന്ന് പെനാൽറ്റി പോയിന്റും ലഭിക്കും. വാഹനങ്ങൾ കണ്ടുകെട്ടി, ഡ്രൈവർമാർക്കെതിരെയാണ് നിയമനടപടികൾ വകുപ്പ് സ്വീകരിക്കുക.

വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ് നഷ്‌ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌താൽ എത്രയും വേഗം ട്രാഫിക് ഡിപ്പാർട്ട്‌മെന്റിനെ അറിയിക്കണം, ഖത്തറിന് പുറത്താണ് സംഭവമെങ്കിൽ ഉണ്ടായാൽ അടുത്തുള്ള ഖത്തർ നയതന്ത്ര ഓഫീസിൽ അറിയിക്കണം എന്നും വകുപ്പ് പൊതുജനങ്ങൾക്ക് നിർദേശം നൽകുന്നുണ്ട്.