റിയാദ്: ഹജ്ജ് തീർത്ഥാടകരുടെ അപേക്ഷ നാല് ലക്ഷം കടന്നു. സ്വദേശി, വിദേശി തീര്‍ത്ഥാടക അപേക്ഷകരുടെ മൊത്തം എണ്ണമാണിത്. ഹജ്ജ്, ഉംറ മന്ത്രാലയ ഔദ്യോഗിക വക്താവ് ഹിഷാം അല്‍ സഈദ് ആണ് ഇക്കാര്യം അറിയിച്ചത്.
ഒന്നര ലക്ഷം പേര്‍ക്കാണ് ഹജ്ജ് നിര്‍വ്വഹിക്കാന്‍ അവസരമുണ്ടാകുക. https://localhaj.haj.gov.sa/LHB/pages/signup.xhtml എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. രജിസ്റ്റർ ചെയ്തവരിൽ നിന്നും ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയായിരിക്കും തീർത്ഥാടകരെ തെരഞ്ഞെടുക്കുക.
ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മന്ത്രാലയവും ബന്ധപ്പെട്ട എല്ലാ യൂണിറ്റുകളും ടീമുകളും ഖത്തര്‍ ക്യാമ്പയ്നുകളും തയ്യാറാണെന്ന് എന്‍ഡോവ്മെന്റ് (ഔഖാഫ്), ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ഹജ്, ഉംറ വകുപ്പ് ഡയറക്ടര്‍ അലി ബിന്‍ സുല്‍ത്താന്‍ അല്‍ മിസിഫ്രി പറഞ്ഞു.
‘ഹജ്ജ് സീസണ് സ്ഥാപിക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചത് മുതല്‍ ഹജ്ജ് സീസണിനായുള്ള ഒരുക്കങ്ങളും വിവിധ മാധ്യമങ്ങളിലൂടെയും മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയും അറിയിപ്പും ആരംഭിച്ചു.” ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് (ക്യുഎന്‍എ) നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.