ദോഹ: ഹമദ് ഇന്റര്‍നാഷണല്‍ എയർപോർട്ടിലെ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. ഈ വര്‍ഷം ആദ്യത്തെ കണക്കനുസരിച്ചാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 162 ശതമാനം വർദ്ധനവ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഈ വര്‍ഷം ആദ്യം മൊത്തം 7.14 ദശലക്ഷം യാത്രക്കാര്‍ക്ക് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സേവനം നൽകിയിട്ടുണ്ട്. ജനുവരിയില്‍ 2,163,086 യാത്രക്കാരും, 2,168,265 യാത്രക്കാര്‍ ഫെബ്രുവരിയിലും മാര്‍ച്ചില്‍ 2,812,874 യാത്രക്കാരാണ് ഹമദ് എയര്‍പോര്‍ട്ട് ഉപയോഗിച്ചത്.
എയര്‍പോര്‍ട്ട് നിലവില്‍ സര്‍വീസ് നടത്തുന്ന 153 ലക്ഷ്യസ്ഥാനങ്ങള്‍ക്കൊപ്പം മൂന്ന് പുതിയ യാത്രാ കേന്ദ്രങ്ങളിലേക്കും സേവനം തുടങ്ങിയിരുന്നു. 2022 ലെ ഒന്നാം പാദത്തില്‍ എച്ച്.ഐ.എ 585,448 ടണ്‍ ചരക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
2022 ലെ ഒന്നാം പാദത്തില്‍ എച്ച്.ഐ.എയ്ക്ക് മൊത്തത്തില്‍ 36 എയര്‍ലൈന്‍ പങ്കാളികള്‍ ഉണ്ടായിരുന്നു. ഹീത്രോ, കൊളംബോ, കാഠ്മണ്ഡു, ദുബായ്, മാലി എന്നിവയായിരുന്നു എച്ച്.ഐ.എയില്‍ നിന്നുള്ള ഏറ്റവും തിരക്കേറിയ അഞ്ച് ഡെസ്റ്റിനേഷനുകള്‍.