ഫിഫയുടെ യുട്യൂബ് ചാനലിലൂടെ പ്രകാശിപ്പിച്ച ലോകകപ്പ് ഔദ്യോഗിക ഗാനം ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ്. ഗാനം ഫുട്ബോൾ ലോകം ഏറ്റെടുത്ത് കഴിഞ്ഞു. അമേരിക്കയുടെയും ആഫ്രിക്കയുടെയും മധ്യപൂര്‍വ ദേശത്തിന്റെയും ഗായകരെ ഒരുമിച്ച് ചേർത്ത് ഒരുക്കിയ ഗാനമാണ് ബെറ്റർ ടുഗെതെർ എന്ന ഈ ഗാനം. വിഖ്യാത യുഎസ് പോപ് ഗായകന്‍ ട്രിനിഡാഡ് കര്‍ഡോണ, ആഫ്രിക്കയുടെ അഫ്രോബീറ്റ് താരം ഡേവിഡോ, ഖത്തരി ഗായിക ഐഷ എന്നിവര്‍ ചേര്‍ന്നാണ് പാടിയത്.