Friday, December 9, 2022
HomeGulfഒഫീഷ്യൽ മാച്ച് ബോൾ സ്റ്റാമ്പ് സെറ്റുമായി ഖത്തർ പോസ്റ്റ്

ഒഫീഷ്യൽ മാച്ച് ബോൾ സ്റ്റാമ്പ് സെറ്റുമായി ഖത്തർ പോസ്റ്റ്

ദോഹ: ഫിഫ ലോകകപ്പ് ഖത്തറിന്റെ ഒഫീഷ്യൽ മാച്ച് ബോൾ സ്റ്റാമ്പ് സെറ്റുമായി ഖത്തർ പോസ്റ്റ്. 15 ഖത്തർ റിയാലിനാണ് സ്റ്റാമ്പ് സെറ്റ് ഇഷ്യൂ പൊതുജനങ്ങൾക്ക് ലഭിക്കുക. ഖത്തറിന്റെ തനത് സംസ്കാരം ഉൾക്കൊള്ളുന്നതാണ് ഓരോ സ്റ്റാമ്പും. സീരീസിലെ എട്ടാമത്തെ സ്റ്റാമ്പ് ഇഷ്യുവാണിത്.

ഈ പതിപ്പിൽ സവിശേഷമായ ഡിസൈൻ സ്റ്റാമ്പ് സെറ്റ് പ്രദർശിപ്പിക്കുന്നതിനായി ഖത്തർ പോസ്റ്റ് പ്രത്യേക വി.വി.ഐ.പി. ഫോൾഡറും നിർമ്മിക്കും.

ആദ്യ ഘട്ടമെന്ന നിലയിൽ 20,000 കോപ്പികളും 3,000 ഫസ്റ്റ് ഡേ ഇഷ്യൂ കവറുകളും 3,000 പോസ്റ്റ്കാർഡുകളും 3,000 വി.ഐ.പി ഫോൾഡറുകളും അച്ചടിച്ചിട്ടുണ്ട്.

Most Popular