ദോഹ: ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നല്‍കുന്ന മൂന്ന് ഏഷ്യന്‍ വംശജരെ ഖത്തറിൽ പിടികൂടി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്സിലെ സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്മെന്റ്ആണ് ഇവരെ പിടികൂടിയത്. സ്വദേശി വീടുകളില്‍ നിന്നും വീട്ടുവേലക്കാരികളെ സംഘടിപ്പിച്ച് അഭയം നല്‍കുകയും അവരെ പുറത്ത് ജോലിക്ക് നല്‍കുകയും ചെയ്തതിനാണ് പിടികൂടിയത്. തുടര്‍ നിയമ നടപടികള്‍ക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.