Thursday, September 29, 2022
HomeGulfയുഎഇയില്‍ എണ്ണ ടാങ്കറിന് തീപിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്

യുഎഇയില്‍ എണ്ണ ടാങ്കറിന് തീപിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്

ഫുജൈറ: യുഎഇയില്‍ എണ്ണ ടാങ്കറിന് തീപിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്. തീ നിയന്ത്രണ വിധേയമാക്കിയതായി ഫുജൈറ പൊലീസ് വ്യക്തമാക്കി. തീപിടുത്തത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു പ്രവാസിയെ റോഡില്‍ എയര്‍ ആംബുലന്‍സ് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.

അല്‍ ബിത്നയിലെ അപകട സ്ഥലത്ത് റോഡില്‍ ഹെലികോപ്റ്റര്‍ ലാന്‍റ് ചെയ്തിരിക്കുന്നതിന്‍റെയും പരിക്കേറ്റ വ്യക്തിയെ സ്ട്രച്ചറില്‍ ഹെലികോപ്റ്ററിലേക്ക് കൊണ്ടുപോകുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങള്‍ നാഷണല്‍ സെര്‍ച്ച് ആന്‍റ് റെസ്‍ക്യൂ സെന്‍റര്‍ പുറത്തുവിട്ടു. ഫുജൈറ ആശുപത്രിയിലേക്കാണ് പരിക്കേറ്റവരെ കൊണ്ടുപോയത്.

Most Popular