ഓൾഡ് ദോഹ തുറമുഖത്തേക്ക് പൊതുഗതാഗതം ഏർപ്പെടുത്തിയേക്കും

ദോഹ: ഓൾഡ് ദോഹ തുറമുഖത്തേക്ക് പൊതുഗതാഗതം ഏർപ്പെടുത്തുന്നതിനുള്ള ചർച്ച നടന്നുകൊണ്ടിരിക്കുകയാണെന്ന് ഓൾഡ് ദോഹ തുറമുഖത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അബ്ദുല്ല അൽ മുല്ല അറിയിച്ചു.

ഫിഫ ലോകകപ്പ് ഖത്തർ 2022 കാലത്ത്, നവംബർ മുതൽ ഡിസംബർ വരെ, പൊതുജനങ്ങൾക്ക് പഴയ ദോഹ തുറമുഖത്തേക്ക് നേരിട്ടുള്ള പ്രത്യേക ബസിൽ എത്തിച്ചേരാമായിരുന്നു. സൂഖ് വാഖിഫ്, കോർണിഷ്, ഫ്ലാഗ് പ്ലാസ, ബോക്സ് പാർക്ക്, ക്രൂയിസ് ടെർമിനൽ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളും ഏർപ്പെടുത്തി.

എന്നാൽ ഇപ്പോൾ, സന്ദർശകർക്ക് സ്വകാര്യ വാഹനത്തിലോ ടാക്സിയിലോ മാത്രമാണ് പ്രദേശത്തെത്താവുന്നത്. കാൽനടയാത്രയും ഒരു ഓപ്ഷനാണ്, എന്നാൽ ഫ്ലാഗ് പ്ലാസയിൽ നിന്ന് ലക്ഷ്യസ്ഥാനത്ത് എത്താൻ അര മണിക്കൂർ എടുക്കും.

മിന ഡിസ്ട്രിക്റ്റ്, ബോക്സ് പാർക്ക്, ഗ്രാൻഡ് ക്രൂയിസ് ടെർമിനൽ എന്നിവ പഴയ ദോഹ തുറമുഖത്താണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ സൂഖ് വാഖിഫ് അല്ലെങ്കിൽ നാഷണൽ മ്യൂസിയമാണ്.