Saturday, August 20, 2022
HomeGulfമസ്‌കറ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍

മസ്‌കറ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍

മസ്‌കറ്റ്: ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകളുമായി ഒമാൻ എയർ. മസ്കറ്റിൽ നിന്നും കൊച്ചി, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ 10 വീതം സര്‍വീസുകള്‍ നടത്തും. ഒക്ടോബര്‍ 29 വരെയാണ് ഈ സര്‍വീസുകള്‍ ലഭ്യമാകുക.

രാജ്യാന്തര വിപണികളില്‍ മികച്ച സേവനം നല്‍കുന്നതിനും അവധിക്കാലത്ത് യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള സമഗ്ര പദ്ധതികളുടെ ഭാഗമായാണ് കൊച്ചി, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതെന്ന് ഒമാന്‍ എയര്‍ ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് ആന്‍ഡ് ഏഷ്യ-പസഫിക് വൈസ് പ്രസിഡന്റ് സെയില്‍സ്, ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഹാര്‍ത്തി പറഞ്ഞു.

Most Popular