Sunday, November 28, 2021
HomeGulfകൊവീഷീല്‍ഡ് ഉള്‍പ്പടെ 8 വാക്സിനുകൾക് അംഗീകാരവുമായി ഈ രാജ്യം

കൊവീഷീല്‍ഡ് ഉള്‍പ്പടെ 8 വാക്സിനുകൾക് അംഗീകാരവുമായി ഈ രാജ്യം

മസ്കറ്റ് :ഇന്ത്യൻ വാക്സിനായ കോവിഷീൽഡ്‌ ഉൾപ്പടെ 8 കോവിഡ് വാക്സിനുകൾക്കാണ് ഒമാൻ അംഗീകാരം നൽകിയിരിക്കുന്നത്. ഒമാനിലേക്ക് തിരികെപോകുന്ന പ്രവാസികൾ അംഗീകാരം നൽകിയിട്ടുള്ള 8 വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് സ്വീകരിച്ചിരിക്കണമെന്നാണ് നിബന്ധനയായി പറയുന്നത്.

സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് രാജ്യത്തേക്ക് മടങ്ങിയെത്താന്‍ ഒമാൻ അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അംഗീകാരമുള്ള വാക്‌സിനുകളുടെ കാര്യത്തില്‍ അധികൃതര്‍ വ്യക്തത വരുത്തിയിരിക്കുന്നത്.

ഫൈസര്‍ – ബയോഎന്‍ടെക്, ഓക്‌സ്‌ഫോഡ് അസ്ട്രാസെനക, അസ്ട്രാസെനക/ കൊവിഷീല്‍ഡ്, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, സിനോവാക്, മൊഡേണ, സ്പുട്‌നിക്, സിനോഫാം എന്നീ വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് അംഗീകാരമുള്ളത്. കൂടാതെ രാജ്യത്തേക്ക് വരുന്നവര്‍ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞിരിക്കണം. കൂടാതെ കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ സാധുത പരിശോധിച്ച് ഉറപ്പാക്കാവുന്ന ക്യൂ.ആര്‍ കോഡ് നിര്‍ബന്ധമായി ഉണ്ടായിരിക്കണം എന്നും നിർദേശമുണ്ട്.
കൂടാതെ ഒമാനിലെ പ്രവാസികള്‍ക്ക് വിസ പുതുക്കാനും കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്നുമുതൽ രാജ്യത്തെ സ്വദേശികളും പ്രവാസികളും വാക്‌സിന്റ്റെ 2 ഡോസും സ്വീകരിച്ചിരിക്കണമെന്നാണ് നിർദേശം.

Most Popular