ഒമാനിൽ ബസപകടം; 4 മരണം

മസ്കത്ത്: ഒമാനിൽ ബസ്സപകടത്തിൽ നാല് പേർ മരിച്ചു. നാലുപേർക്ക് ഗുരുതര പരിക്കുണ്ട്. മസ്‌കത്ത് ഗവർണറേറ്റില്‍ വെള്ളിയാഴ്ച ഉച്ചയ്‌ക്കായിരുന്നു അപകടം. അഖബ ഖന്തബിൽനിന്ന് അൽ ബുസ്താൻ റോഡ് വാദി അൽ കബീറിലേക്കുള്ള എക്‌സിറ്റിലാണ് ബസ് മറിഞ്ഞതെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.

53 പേര്‍ അപകട സമയത്ത് ബസിലുണ്ടായിരുന്നു. നാല് പേര്‍ മരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. യാത്രക്കാരില്‍ ഏഴ് പേര്‍ക്ക് സാരമായ പരിക്കുകളുണ്ട്. മറ്റ് 38 പേര്‍ക്ക് നിസാര പരിക്കുകളാണുള്ളത്.