Friday, August 12, 2022
HomeGulfഒമാനില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം വരുന്നു

ഒമാനില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം വരുന്നു

മസ്‌കറ്റ്: ഒമാനില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം വരുന്നു. 200-ഓളം തസ്തികകളില്‍നിന്ന് വിദേശത്തൊഴിലാളികളെ ഒഴിവാക്കാനാണ് തിരുമാനം. പുതിയ ഉത്തരവ് എന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍/മാനേജര്‍, എച്ച്.ആര്‍. ഡയറക്ടര്‍/മാനേജര്‍, ഡയറക്ടര്‍ ഓഫ് റിലേഷന്‍സ് ആന്‍ഡ് എക്സ്റ്റേണല്‍ കമ്യൂണിക്കേഷന്‍സ്, ഡയറക്ടര്‍/മാനേജര്‍ ഓഫ് സി.ഇ.ഒ. ഓഫീസ്, എംപ്ലോയ്മെന്റ് ഡയറക്ടര്‍/മാനേജര്‍, ഫോളോഅപ്പ് ഡയറക്ടര്‍/മാനേജര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഡയറക്ടര്‍/മാനേജര്‍ ഓഫ് അഡ്മിഷന്‍ ആന്‍ഡ് രജിസ്ട്രേഷന്‍, സ്റ്റുഡന്റ്സ് അഫയേഴ്സ് ഡയറക്ടര്‍/മാനേജര്‍, കരിയര്‍ ഗൈഡന്‍സ് ഡയറക്ടര്‍/മാനേജര്‍, ഇന്ധന സ്റ്റേഷന്‍ മാനേജര്‍, ജനറല്‍ മാനേജര്‍, എച്ച്.ആര്‍. സ്‌പെഷ്യലിസ്റ്റ്, ലൈബ്രേറിയന്‍, എക്‌സിക്യുട്ടീവ് കോ-ഓര്‍ഡിനേറ്റര്‍, വര്‍ക്ക് കോണ്‍ട്രാക്ട് റെഗുലേറ്റര്‍, സ്റ്റോര്‍ സൂപ്പര്‍വൈസര്‍, വാട്ടര്‍ മീറ്റര്‍ റീഡര്‍, ട്രാവലേഴ്സ് സര്‍വീസസ് ഓഫീസര്‍, ട്രാവല്‍ ടിക്കറ്റ് ഓഫീസര്‍, ബസ് ഡ്രൈവര്‍/ടാക്‌സി കാര്‍ ഡ്രൈവര്‍ എന്നീ പോസ്റ്റുകളിലാണ് സ്വദേശിവത്ക്കരണം നടപ്പിലാക്കുക.

 

 

 

 

Most Popular