Monday, May 16, 2022
HomeGulfഒമാനിൽ 24 മണിക്കൂറിനിടെ 1113 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഒമാനിൽ 24 മണിക്കൂറിനിടെ 1113 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മസ്‌കത്ത്: ഒമാനില്‍ 24 മണിക്കൂറിനിടെ 1113 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 344 പേര്‍ കൂടി രോഗമുക്തരാവുകയും ചെയ്തു. അതേസമയം, പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 313538 പേര്‍ക്കാണ് ഒമാനില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 302522 പേര്‍ രോഗമുക്തി നേടുകയും 4122പേര്‍ മരണപ്പെടുകയും ചെയ്തു. 96.5 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 26 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രാജ്യത്തെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലായി 87 പേരും ഐ.സി.യുവില്‍ 12 പേരും ചികിത്സയില്‍ കഴിയുന്നുണ്ട്.

Most Popular