Wednesday, May 18, 2022
HomeGulfഒമാനിൽ 3 ദിവസത്തിനിടെ 2087 പേർക്ക് കോവിഡ്

ഒമാനിൽ 3 ദിവസത്തിനിടെ 2087 പേർക്ക് കോവിഡ്

മസ്‌കത്ത്: മൂന്ന് ദിവസത്തിനിടെ 2087 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് മുന്ന് പേർ കൂടി മരണമടഞ്ഞു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 720 പേര്‍ കൂടി രോഗം മുക്തരാവുകയും ചെയ്തിട്ടുണ്ട്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 31,2425 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,02178 പേര്‍ രോഗമുക്തി നേടുകയും 4,122 പേര്‍ മരണപ്പെടുകയും ചെയ്തു. രാജ്യത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി 88 പേരും ഐ.സി.യുവില്‍ 11 പേരും ചികിത്സയില്‍ കഴിയുന്നുണ്ട്.

Most Popular