വാണിജ്യ ഇടപാടുകള്‍ക്ക് ഇ-പേയ്‌മെന്റ് സംവിധാനമൊരുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഒമാൻ

മസ്കറ്റ്: എട്ട് വിഭാഗം വാണിജ്യ ഇടപാടുകള്‍ക്ക് ഇ-പേയ്‌മെന്റ് സംവിവിധാനമൊരുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം.

സ്വര്‍ണ്ണം, വെള്ളി അടക്കമുള്ളവ എട്ട് വിഭാഗങ്ങളില്‍ ഇ-പേയ്‌മെന്റ് സംവിധാനം ഒരുക്കിയിട്ടില്ലെങ്കില്‍ 100 റിയാല്‍ പിഴ ചുമത്തും.

ഭക്ഷ്യോല്‍പന്നങ്ങളുടെ വില്‍പന, സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ വില്‍പന, റസ്റ്റോറന്റ്, കഫെ, പച്ചക്കറി, പഴവര്‍ഗ്ഗ വ്യാപാരം, ഇലക്‌ട്രോണിക് ഉല്‍പന്നങ്ങളുടെ വ്യാപാരം, കെട്ടിട നിര്‍മാണ ഉല്‍പന്നങ്ങളുടെ വ്യാപാരം, പുകയില വ്യാപാരം എന്നിവക്കാണ് ഇ-പേയ്‌മെന്റ് നിര്‍ബന്ധമാക്കിയത്.

വ്യവസായ മേഖല, കോപ്ലക്‌സുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, ഗിഫ്റ്റ് മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ എല്ലാ ഇടപാടുകള്‍ക്കും ഇ-പേയ്‌മെന്റ് നിര്‍ബന്ധമാണ്.