ഒമാനിൽ നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല

ഒമാനില്‍ ദുകം പ്രദേശത്ത് നേരിയ ഭൂചലനം രേഖപ്പെടുത്തി. ഇന്ന് രാവിലെ 7:55നാണ് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വലിയ അപകടങ്ങളോ നാശനഷ്ടങ്ങളോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ സീസ്‌മോളജിക്കല്‍ സെന്ററാണ് ഭൂചലനമുണ്ടായതായി പ്രഖ്യാപിച്ചത്.