
മസ്കത്ത് : എറണാകുളം സ്വദേശി ഒമാനിൽ അന്തരിച്ചു. കോതമംഗലം വടട്ടുപ്പാറ തലികപറമ്പിൽ വീട്ടിൽ വർഗീസിന്റെ മകൻ ജോളി (44) ആണ് മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. മാതാവ്: ആലെകുട്ടി. ഭാര്യ: വലശ്ശേരി പൗലോസ്. മകൾ ഷീജ. 10 വർഷമായി ഗലയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.