Sunday, July 3, 2022
HomeGulfഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി

ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി

മസ്കത്ത്​:ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി. നാട്ടുവയലിലെ ആമിന മൻസിൽ എൻ.യു. മുഹമ്മദാലി ഹാജി (64) ആണ്​ മരിച്ചത്​. 35 വർഷമായി മസ്കത്തിലെ വെജിറ്റബിൾ മാർക്കറ്റിൽ സപ്ലയർ ആയി ജോലി ചെയ്‌ത്‌വരികയായിരുന്നു.

കോവിഡിന്​ തുടക്കകാലത്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്നു​. പിതാവ്​: പരേതനായ ഉമ്മർ. മാതാവ്​: നഫീസ. ഭാര്യ: കെ.കെ. ആമിന. മക്കൾ: മുഹമ്മദ്‌ ഷാഫി (മസ്കത്ത്​), സൽമ, സഹല, ഷഹനാസ്. മരുമക്കൾ: മുഹമ്മദ്‌ ഇഖ്​ബാൽ, അബ്ദുൽ സത്താർ, മുബാഷിർ.സഹോദരങ്ങൾ: അബുട്ടി (മസ്കത്ത്​), ഫാത്തിമ, ജമീല.

Most Popular