മസ്കറ്റ്: ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 20 വിദേശികെള റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഷിനാസ് വിലായത്തിലെ തീരപ്രദേശത്തുനിന്നാണ് ഇവരെ കോസ്റ്റ് ഗാർഡ് പൊലീസ് പിടികൂടുന്നത്. ബോട്ടിലൂടെയായിരുന്നു സംഘം രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ പുർത്തിയായതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.