മസ്കത്ത്: കാലാവധി കഴിഞ്ഞ വിസ പിഴയില്ലാതെ പുതുക്കാനുള്ള അവസരം നീട്ടി ഒമാൻ. സെപ്റ്റംബർ ഒന്നുവരെ പിഴകൾ ഒഴിവാക്കിയിട്ടുണ്ട്. ഒമാൻ തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. പുതിയ വിസ നിരക്കുകൾ ജൂൺ ഒന്നുമുതലാണ് പ്രാബല്യത്തിൽ വരിക. 301 റിയാലായിരിക്കും ഏറ്റവും ഉയര്‍ന്ന വിസാ നിരക്ക്. കുറഞ്ഞ വിസാ നിരക്ക് 101 റിയാലാണ്.