Wednesday, December 7, 2022
HomeGulfമയക്കുമരുന്ന് കടത്ത്; ഒമാനിൽ വിദേശികൾ പിടിയിൽ

മയക്കുമരുന്ന് കടത്ത്; ഒമാനിൽ വിദേശികൾ പിടിയിൽ

മസ്‌കത്ത്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തിൽ വിദേശികൾ അറസ്റ്റിലായി. കടലില്‍ നടത്തിയ പരിശോധനയിലാണ് അറബ് രാജ്യക്കാരായ നാലംഗ സംഘം പിടിയിലാകുന്നത്. ഇവരില്‍നിന്ന് 1,010 പാക്കറ്റ് ചവച്ചുപയോഗിക്കുന്ന രീതിയിലുള്ള മയക്കുമരുന്ന് കണ്ടെടുത്തു.

ദോഫാര്‍ ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് വിഭാഗമാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതായി ആര്‍.ഒ.പി വ്യക്തമാക്കി.

Most Popular