മസ്കത്ത്: ഒമാനിൽ നാല് വയസുകാരി മുങ്ങിമരിച്ചു. ബഹ്ലയിലെ താഴ്വരയിലുള്ള ഒരു പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാതായിരുന്നു. മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്ന സമയത്താണ് കുട്ടിയെ വാദിയില്‍ കാണാതായതെന്ന് പൊലീസ് അറിയിച്ചു.
പിന്നീട് നടന്ന തെരച്ചിലില്‍ ബഹ്ലയിലെ വെള്ളക്കെട്ടിൽ നിന്ന് ഒരു സ്വദേശി പൗരൻ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് ഒമാൻ പോലീസിന്റെ പ്രസ്താവനയിൽ പറയുന്നു. കുട്ടികളെ ഒറ്റയ്ക്ക് വാദികളില്‍ വിടരുതെന്നും കുട്ടികളുടെ കാര്യത്തില്‍ എല്ലാവരും ശ്രദ്ധ പുലര്‍ത്തണമെന്നും റോയല്‍ ഒമാന്‍ പൊലീസ് അഭ്യർത്ഥിച്ചു.