Saturday, August 20, 2022
HomeGulfഗുണ നിലവാര മാനദണ്ഡങ്ങൾ പാലിച്ചില്ല; ഒമാനിലെ മൂന്ന് ആരോഗ്യസ്ഥാപനങ്ങൾ അടച്ചു

ഗുണ നിലവാര മാനദണ്ഡങ്ങൾ പാലിച്ചില്ല; ഒമാനിലെ മൂന്ന് ആരോഗ്യസ്ഥാപനങ്ങൾ അടച്ചു

മസ്കത്ത്: ഗുണ നിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് ഒമാനിലെ മൂന്ന് ആരോഗ്യസ്ഥാപനങ്ങൾ അടച്ചു. 18 സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെ താൽക്കാലികമായി അടച്ചിടാനും ഒമാൻ ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി.

കൂടാതെ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് 66 സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മന്ത്രാലയം നിർദ്ദേശിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Most Popular