Saturday, August 20, 2022
HomeGulfഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത

ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത

മസ്‌കറ്റ്: ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇന്ത്യയിൽ രൂപപ്പെട്ട ന്യുന മർദ്ദത്തിന്റെ ഭാഗമായാണിത്. 30 മുതല്‍ 80മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കും എന്നാണ് പ്രവചനം.

ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, വടക്ക് -തെക്ക് ശര്‍ഖിയ, മസ്‌കത്ത്, മുസന്ദം എന്നീ ഗവര്‍ണറേറ്റുകളിലും അല്‍ഹജര്‍ പര്‍വത നിരകളിലും മഴ ലഭിക്കും.

മണിക്കൂറില്‍ 40-80 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും വാദികള്‍ മുറിച്ചു കടക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

Most Popular