മസ്കറ്റ്: ഒമാനിലെ വാരാന്ത്യ അവധി രണ്ടു ദിവസത്തിന് പകരം മൂന്നു ദിവസമായി ഉയര്‍ത്താന്‍ നിലവില്‍ ഉദ്ദേശിക്കുന്നില്ലെന്ന് തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സെയ്ദ് ബിന്‍ അലി ബാവോയ്ന്‍ വ്യക്തമാക്കി. ഔദ്യോഗിക പ്രവൃത്തി ദിനങ്ങള്‍ നാലായി കുറക്കുമോയെന്ന് തിങ്കളാഴ്ച ശൂറാ കൗണ്‍സില്‍ യോഗത്തില്‍ അംഗം ചോദിച്ചിരുന്നു. നിരവധി രാജ്യങ്ങളെ പിന്തുടര്‍ന്ന് ഒമാനിലും പ്രവൃത്തി ദിവസം നാലാക്കുമെന്ന് ചര്‍ച്ചകള്‍ നടന്നിരുന്നു. ഇക്കാര്യത്തിലാണ് മന്ത്രിയുടെ മറുപടിയോടെ വ്യക്തത വന്നിരിക്കുന്നത്.