Wednesday, September 28, 2022
HomeGulfഒമാനിൽ പ്രമുഖ മലയാളി ഗ്രൂപ്പിന്റെ ജുവലറിയില്‍ കവര്‍ച്ച; 3 പേരെ പിടികൂടി

ഒമാനിൽ പ്രമുഖ മലയാളി ഗ്രൂപ്പിന്റെ ജുവലറിയില്‍ കവര്‍ച്ച; 3 പേരെ പിടികൂടി

മസ്‌കറ്റ്: ഒമാനിൽ മലയാളി ഗ്രൂപ്പിന്റെ ജുവലറിയില്‍ കവര്‍ച്ച നടത്തിയ മൂന്ന് പേർ അറസ്റ്റിലായി. ഏഷ്യന്‍ വംശജരാണ് അറസ്റ്റിലായത്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ജുവലറിയില്‍ കവര്‍ച്ച നടന്നത്.

ഷട്ടര്‍ മുറിച്ച് അകത്തുകടന്ന ഇവര്‍ ഗ്ലാസ് ഡോര്‍ തകര്‍ത്താണ് ആഭരണങ്ങള്‍ കവര്‍ന്നത്. എട്ടു മിനിറ്റുകൊണ്ടാണ് കവര്‍ച്ച നടത്തി മടങ്ങിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മോഷ്ടാക്കളെ പിടികൂടിയത്.

Most Popular