Friday, December 9, 2022
HomeGulf52–ാം ദേശീയദിനം വര്‍ണാഭമാക്കി ഒമാന്‍

52–ാം ദേശീയദിനം വര്‍ണാഭമാക്കി ഒമാന്‍

മസ്കറ്റ്: 52–ാം ദേശീയദിനം വര്‍ണാഭമാക്കി ഒമാന്‍. സലാല അല്‍ നാസര്‍ സ്‌ക്വയറില്‍ നടന്ന സൈനിക പരേഡിന് സായുധ സേനയുടെ പരമോന്നത കമാന്‍ഡര്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് കാര്‍മികത്വം വഹിച്ചു.

രാവിലെ മുതല്‍ ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. ലേസര്‍, പട്ടം ഷോകളാണ് ഇത്തവണത്തെ ആഘോഷങ്ങള്‍ കൂടുതല്‍ വര്‍ണാഭമാക്കിയത്. വൈകിട്ട് വാഹനങ്ങളുമായി സ്വദേശികള്‍ നിരത്തില്‍ ഇറങ്ങിയുള്ള പ്രകടനങ്ങള്‍ സജീവമായി നടന്നു. അര്‍ധരാത്രി വരെ വാഹന റാലികള്‍ തുടര്‍ന്നു. വിവിധ ഇടങ്ങളില്‍ മധുര വിതരണം നടന്നു.

Most Popular