Monday, December 5, 2022
HomeGulfഒമാന്‍ ദേശീയ ദിനം: ലഗേജ്‌ വര്‍ധിപ്പിച്ച്‌ ഗോ ഫസ്റ്റ് എയര്‍ ലൈന്‍

ഒമാന്‍ ദേശീയ ദിനം: ലഗേജ്‌ വര്‍ധിപ്പിച്ച്‌ ഗോ ഫസ്റ്റ് എയര്‍ ലൈന്‍

മസ്കത്ത്: ഒമാന്റെ ദേശിയ ദിനത്തോടനുബന്ധിച്ച്‌ ലഗേജ്‌ കൊണ്ടുപോകുന്നതിന്റെ തൂക്കം വര്‍ധിപ്പിച്ച്‌ ഗോ ഫസ്റ്റ് എയര്‍ ലൈന്‍.30 കിലോ ഉണ്ടായിരുന്ന മസ്കത്ത്-കണ്ണൂര്‍ സെക്റ്ററുകളില്‍ ഇനി മുതല്‍ 40 കിലോ ബാഗേജ്‌ കൊണ്ടുപോകാം.

ഹാന്‍ഡ് ബാഗേജ്‌ ഏഴ് കിലോയ്ക്ക് പുറമെയാണ് ഈ ആനുകൂല്യം . നവംബര്‍ മുതല്‍ ഡിസംബര്‍ പതിനഞ്ചുവരെയുള്ള ദിവസങ്ങളിലായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. മറ്റു വിമാനകമ്ബനികളും അനുകൂല്യങ്ങള്‍ പ്രഖ്യാപിക്കും എന്നുള്ള പ്രതീക്ഷയിലാണ് പ്രവാസികള്‍. നിലവില്‍ കണ്ണൂരില്‍നിന്ന് മസ്കത്തിലേക്കും തിരിച്ചും ആണ് ഗോ ഫാസ്റ്റ് സര്‍വീസ് നേരിട്ട് സര്‍വീസ് നടത്തുന്നത്.

ക്രിസ്മസ്, ന്യൂ ഇയര്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വിമാന കമ്ബനികള്‍ ഈടാക്കുന്നത്.

Most Popular