Sunday, November 27, 2022
HomeGulfദേശീയദിനാഘോഷം: ഒമാനില്‍ പൊതു അവധി

ദേശീയദിനാഘോഷം: ഒമാനില്‍ പൊതു അവധി

മസ്‌കത്ത്: ഒമാനിൽ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള പൊതു അവധി പ്രഖ്യാപിച്ചു. നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തിന്‍റെ 52-ാം ദേശീയദിനത്തോട് അനുബന്ധിച്ച് വാരാന്ത്യ ദിനങ്ങള്‍ ഉള്‍പ്പടെ നാല് ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും. ഡിസംബര്‍ നാലിനാണ് വീണ്ടും പ്രവൃത്തി ദിവസം ആരംഭിക്കുക. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച്‌ വിപുലമായ പരിപാടികളാണ് രാജ്യത്ത് ആസൂത്രണം ചെയ്തിട്ടുള്ളത്.

Most Popular