മസ്കത്ത്: ഒമാനിൽ പ്രവാസി മലയാളി കൊല്ലപ്പെട്ട സംഭവത്തിൽ ഒമാൻ പൗരൻ അറസ്റ്റിലായി. കോഴിക്കോട് പേരാമ്പ്ര, ചെറുവണ്ണൂര്‍ സ്വദേശി നിട്ടംതറമ്മല്‍ മൊയ്തീനാണ് (56) സലാലയില്‍ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. സലാലയിലെ സാദായിലുള്ള ഖദീജ പള്ളിയില്‍ വച്ചായിരുന്നു സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്ന് തോക്ക് കണ്ടെത്തിയിരുന്നു. മുപ്പതു വര്‍ഷമായി സലാലയില്‍ പ്രവാസിയായിരുന്ന അദ്ദേഹം ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.