Sunday, December 4, 2022
HomeGulfഒമാനിൽ ഇന്ധനവില വര്ധനവുണ്ടാകില്ല

ഒമാനിൽ ഇന്ധനവില വര്ധനവുണ്ടാകില്ല

മസ്ക്കത്ത്∙ ഒമാനിൽ അടുത്ത വര്ഷം അവസാനം വരെ ഇന്ധനവില വര്ധനവുണ്ടാകില്ല. ദേശിയ ദിനാഘോഷത്തിന്റെ ഭാഗമായിച്ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള ഇന്ധനവില അടുത്ത വർഷവും തുടരും.

വിവിധ സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകൾ കുറയ്ക്കാനും ചില ഫീസുകൾ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. തൊഴിൽ നഷ്ടപ്പെട്ട ഒമാനി ജീവനക്കാർക്ക് അടുത്ത വർഷം ജൂൺ വരെ തൊഴിൽ സുരക്ഷ നൽകും. 2012 ബാച്ചിലെ ഒമാൻ സർക്കാർ ജീവനക്കാർക്ക് പ്രമോഷൻ നൽകാനും സൂൽത്താൻ ഉത്തരവിട്ടു.

സിവിൽ സർവിസ് സ്‌കീമിലും മറ്റ് വിഭാഗങ്ങളിലും പെട്ട പ്രമോഷനു യോഗ്യത ഉള്ളവർക്കാണ് ആനുകൂല്യം ലഭിക്കുക. സുൽത്താന്റെ സായുധ സേനയിൽ നിന്ന് വിരമിച്ചവരുടെ ഭവന വായ്പ ഇളവു ചെയ്ത് ഒഴിവാക്കിയിട്ടുണ്ട്.

Most Popular