മസ്കത്ത്: ഒമാനിലേക്ക് വളർത്തുമൃഗങ്ങളെ കൊണ്ടുവരുന്നവർക്കുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കി സിവിൽ ഏവിയേഷൻ അധികൃതർ. ഒമാനിൽ നിരോധനമുള്ള നായ്ക്കളെ കൊണ്ടുവരാൻ പാടുള്ളതല്ല. പിറ്റ്ബുള്‍, സ്റ്റാഫോര്‍ഡ്ഷെയര്‍ ടെറിയര്‍, അമേരിക്കന്‍ ബുള്ളി, മാസ്റ്റിഫ്, ഫിലാ ബ്രസിലീറോ, ഡോഗോ അര്‍ജന്‍റീനോ, ജപാനീസ് ടോസ്റ്റ, റോട്ട്വീലര്‍, ഡോബര്‍മാന്‍ പിന്‍ചര്‍, പ്രസാ കനാറിയോ, ബോക്സര്‍, ബുഇര്‍ബോഇല്‍, കാസോസിയന്‍ ഷെപ്പര്‍ഡ് ഡോഗ്, അനാട്ടോളിയന്‍ കരബാഷ്, ഗ്രേറ്റ് ഡയിന്‍, മേല്‍ പറഞ്ഞ വിഭാഗത്തില്‍പെട്ട സങ്കരയിനം നായ്ക്കള്‍ക്ക് ഒമാനില്‍ ഇറക്കുമതി വിലക്കുണ്ട്.
നായെയും പൂച്ചയെയും ഒമാനിലേക്ക് കൊണ്ടുവരുന്നവര്‍ ഇവയെ വിമാനത്തില്‍ കയറ്റുന്നതിന് മുമ്ബ് ‘Bayan’ വെബ്സൈറ്റ് വഴി ഇറക്കുമതി പെര്‍മിറ്റ് എടുത്തിരിക്കണം. കയറ്റുമതിചെയ്യുന്ന രാജ്യത്തിലെ ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന മൃഗ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് കരുതണം.
കുത്തിവെപ്പ് സംബന്ധമായ രേഖകള്‍ക്ക് മൈക്രോ ചിപ്പ് ഐഡി ആവശ്യമാണ്. പേവിഷ കുത്തിവെപ്പ് നടത്തിയതിന് ഒരു മാസത്തിന് ശേഷവും ഒരുവര്‍ഷത്തിനുള്ളിലുമാണ് ഇറക്കുമതി ലൈസന്‍സിന് അപേക്ഷിക്കേണ്ടത്.