
മസ്‌കത്ത്: ഒമാന്റെ പല ഭാഗങ്ങളിലും ഇന്ന് മുതൽ മഴ ലഭിക്കും. ഇന്ന് മുതൽ തിങ്കളാഴ്ചവരെ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. തീരപ്രദേശങ്ങളിലും പര്‍വതമേഖലകളിലും ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. നോര്‍ത്ത്, സൗത്ത് അല്‍ ശര്‍ഖിയ്യകളിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
ദാഹിറ, ദാഖിലിയ്യ, തെക്ക് – വടക്ക് ശര്‍ഖിയ്യ, തെക്ക് – വടക്ക് ബാതിന, ബുറൈമി എന്നിവിടങ്ങളിലും ഇന്ന് മുതല്‍ ഞായര്‍ വരെ മഴയുണ്ടാകും. ഇതുകാരണം പല നഗരങ്ങളിലും താപനില നാല്‍പ്പതോളം ഡിഗ്രിയിലായിരിക്കുമെന്നും കാലാവസ്ഥ അധികൃതർ അറിയിച്ചു. മഴയുള്ളപ്പോൾ വാദികളിലും മറ്റും ഇറങ്ങരുതെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.