Monday, December 5, 2022
HomeGulfപുതിയ വിസ അനുവദിക്കൽ നടപടികൾ പുനരാരംഭിക്കാനൊരുങ്ങി ഒമാൻ; നിബന്ധനകൾ

പുതിയ വിസ അനുവദിക്കൽ നടപടികൾ പുനരാരംഭിക്കാനൊരുങ്ങി ഒമാൻ; നിബന്ധനകൾ

മസ്കറ്റ്: സെപ്റ്റംബർ 1 മുതൽ പുതിയ വിസ അനുവദിക്കൽ നടപടികൾ പുനരാരംഭിക്കാനൊരുങ്ങി ഒമാൻ. ഒമാന്‍ പൊലീസ് ആന്റ് കസ്റ്റംസ് ഓപറേഷന്‍സ് അസി. ഇന്‍സ്‌പെക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ ഹാര്‍ത്തി അറിയിച്ചതാണിക്കാര്യം. 2021 ജനുവരിക്ക് ശേഷം അനുവദിച്ച മുഴുവന്‍ വിസകളുടെയും കാലാവധി വര്‍ഷാവസാനം വരെ നീട്ടിയതായും മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ ഹര്‍തി അറിയിച്ചു. സുപ്രീം കമ്മിറ്റി നിര്‍ദേശപ്രകാരമാണ് നടപടി.

രണ്ട് ഡോസ് വാക്‌സിന്‍ അടക്കം സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് പുതിയ വിസയിലുള്ളവര്‍ക്ക് ഒമാനിലേക്ക് വരാം. കാലാവധി നീട്ടിയതിന് പ്രത്യേക ഫീസ് ചുമത്തില്ല. രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് ആര്‍.ഒ.പി വെബ്‌സൈറ്റില്‍ കയറിയാല്‍ കാലാവധി നീട്ടിയത് മനസിലാക്കാന്‍ സാധിക്കും.

ആറുമാസത്തിലധികം സമയം രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് സ്‌പോണ്‍സറുടെ അപേക്ഷയിലാണ് പ്രവേശനാനുമതി നല്‍കുക. ഇതിനായുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്.

അതേസമയം, പ്രവാസികളുടെ വിസ പുതുക്കുന്നതിന് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നത് നിര്‍ബന്ധമാക്കിയതായി ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസസ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. സൈഫ് അല്‍ അബ്രി പറഞ്ഞു. ഒക്‌ടോബര്‍ ഒന്നുമുതല്‍ സ്വദേശികളും വിദേശികളും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നത് നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Most Popular