മസ്കത്ത്: ഒമാനിൽ ഇന്ന് മുതൽ ചെമ്മീൻ വ്യാപാരത്തിനുള്ള നിരോധനം പ്രാബല്യത്തിൽ വരും. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. ആഗസ്റ്റ് വരെ ഒമ്പതുമാസത്തേക്കാണ് ചെമ്മീനുകളുടെ പ്രത്യുൽപാദനം കണക്കിലെടുത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
മത്സ്യത്തൊഴിലാളികൾ, മത്സ്യം കൊണ്ടുപോകുന്നവർ, കമ്പനികൾ, സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, മത്സ്യബന്ധനത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾ എന്നിവർ ഫിഷറീസ് വികസന വകുപ്പുമായും കേന്ദ്രങ്ങളുമായും ബന്ധപ്പെട്ട് ചെമ്മീനിന്റെ അളവ് രേഖപ്പെടുത്തണമെന്ന് മന്ത്രാലയം വ്യക്തമാക്കി.