Monday, January 24, 2022
HomeGulfഒമാനിലെ ആ​ദ്യ വെ​റ്റ​റി​ന​റി വാ​ക്‌​സി​ന്‍ നി​ര്‍​മാ​ണ കേ​ന്ദ്രം സു​ഹാ​റി​ല്‍

ഒമാനിലെ ആ​ദ്യ വെ​റ്റ​റി​ന​റി വാ​ക്‌​സി​ന്‍ നി​ര്‍​മാ​ണ കേ​ന്ദ്രം സു​ഹാ​റി​ല്‍

മ​സ്‌​ക​ത്ത്​: ഒ​മാ​നി​ലെ ആ​ദ്യ​ത്തെ മൃ​ഗ വാ​ക്‌​സി​ന്‍ നി​ര്‍​മാ​ണ കേ​ന്ദ്രം സു​ഹാ​റി​ല്‍ സ്ഥാപിക്കാനൊരുങ്ങുന്നു. പ്ര​തി​വ​ര്‍​ഷം 144 ദ​ശ​ല​ക്ഷം വാ​ക്‌​സി​നു​ക​ള്‍ ന​ല്‍​കാ​നാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. നാ​ഷ​ന​ല്‍ വെ​റ്റ​റി​ന​റി വാ​ക്സി​ന്‍ ക​മ്ബ​നി​യു​മാ​യി ഭൂ​മി പാ​ട്ട​ക്ക​രാ​ര്‍ ഒ​പ്പു​വെ​ക്ക​ല്‍ ച​ട​ങ്ങി​ല്‍ കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​അ​ഹ​മ്മ​ദ് ബി​ന്‍ നാ​സ​ര്‍ അ​ല്‍ ബ​ക്രി, ഒ​മാ​നി​ലെ ഈ​ജി​പ്ത്​ അം​ബാ​ഡ​സ​ര്‍ ഖാ​ലി​ദ് മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്‍​ഹ​ലീം രാ​ധി, ​സൊ​ഹാ​ര്‍ ഫ്രീ​സോ​ണ്‍ സി.​ഇ.​ഒ ഉ​മാ​ര്‍ അ​ല്‍ മ​ഹ്​​റ്​​സി, നാ​ഷ​ന​ല്‍ വെ​റ്റ​റി​ന​റി വാ​ക്സി​ന്‍ (എ​ന്‍.​വി.​വി.​സി.​ഒ) ക​മ്ബ​നി ചെ​യ​ര്‍​മാ​ന്‍ യ​അ്​​ഖൂ​ബ് ബി​ന്‍ മ​ന്‍​സൂ​ര്‍ അ​ല്‍ റു​ഖൈ​ഷി എ​ന്നി​വ​ര്‍ പ​​ങ്കെ​ടു​ത്തു.

ക​ന്നു​കാ​ലി മേ​ഖ​ല​യി​ല്‍ സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്‌​സി​നു​ക​ളു​ടെ ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​നാ​ണ് നാ​ഷ​ന​ല്‍ വെ​റ്റ​റി​ന​റി വാ​ക്‌​സി​ന്‍​സ് ക​മ്ബ​നി സ്ഥാ​പി​ച്ച​തെ​ന്ന് റു​ഖൈ​ഷി പ​റ​ഞ്ഞു. വാ​ക്സി​നു​ക​ള്‍ ഉ​ല്‍​പാ​ദി​പ്പി​ക്കാ​നും മി​ഡി​ല്‍ ഈ​സ്റ്റി​ലെ​യും വ​ട​ക്കേ ആ​ഫ്രി​ക്ക​യി​ലെ​യും പ്ര​ധാ​ന വി​പ​ണി​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നും ക​യ​റ്റു​മ​തി ചെ​യ്യാ​നും തു​റ​മു​ഖ​ത്തി​ന്‍റെ​യും ഫ്രീ ​സോ​ണി​ന്‍റെ​യും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ള്‍ വ​ഴി സാ​ധി​ക്കു​മെ​ന്ന്​ റു​ഖൈ​ഷി പ​റ​ഞ്ഞു.

Most Popular