Friday, October 7, 2022
HomeGulfവിനോദസഞ്ചാരികൾക്ക് താമസസേവനങ്ങൾ നല്കുന്നവർക്കെതിരെ നടപടിയുമായി ഒമാൻ

വിനോദസഞ്ചാരികൾക്ക് താമസസേവനങ്ങൾ നല്കുന്നവർക്കെതിരെ നടപടിയുമായി ഒമാൻ

മസ്കറ്റ്: ലൈസൻസ് കൂടാതെ വിനോദസഞ്ചാരികൾക്ക് താമസസേവനങ്ങൾ നല്കുന്നവർക്കെതിരെ നടപടിയുമായി ഒമാൻ. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . വിനോദസഞ്ചാരികൾക്ക് താമസസേവനങ്ങൾ നൽകുന്നതിനായി ടൂറിസം ലൈസൻസ് ലഭിച്ചിട്ടില്ലാത്ത വ്യക്തികളും, സ്ഥാപനങ്ങളും നടത്തുന്ന വില്ലകൾ, അപ്പാർട്മെന്റുകൾ, ഗസ്റ്റ് ഹൗസുകൾ എന്നിവയ്‌ക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ടൂറിസം നിയമം ’33/2002′, ആർട്ടിക്കിൾ 12 പ്രകാരം, മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക ലൈസൻസ് ഇല്ലാതെ വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിന് അനുമതിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഇത്തരത്തിൽ ലൈസൻസ് കൂടാതെ ടൂറിസം ഇടങ്ങളിൽ ഹോട്ടലുകൾ, മറ്റു സേവന സ്ഥാപനങ്ങൾ എന്നിവ നടത്തുന്നതിനും ഒമാനിൽ അനുമതി നൽകിയിട്ടില്ല.

Most Popular