Wednesday, May 18, 2022
HomeGulfOman10 പുതിയ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതായി ഒമാന്‍ ആരോഗ്യമന്ത്രാലയം

10 പുതിയ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതായി ഒമാന്‍ ആരോഗ്യമന്ത്രാലയം

മസ്‌കറ്റ്: കൊറോണ വൈറസ് ബാധ മൂലം 10 പുതിയ മരണങ്ങള്‍ ഒമാനില്‍ രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ് ബാധ മൂലും 318 മരണം റിപ്പോര്‍ട്ട് ചെയ്തു.

ഒമാനില്‍ ഇന്നലെ 1311 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 1,078 പേര്‍ ഒമാനികളും 233 പേര്‍ പ്രവാസികളുമായിരുന്നു. ഇന്നലെ 1322 പേര്‍ രോഗമുക്തരായതും ഏറെ ആശ്വാസമായി.

Most Popular