ഒമാനില്‍ 102 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

102 more corona cases in oman

മസ്‌ക്കത്ത്: ഒമാനില്‍ ഇന്ന് 102 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 33 ഒമാനികളും 69 വിദേശികളുമാണ്. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 1716 ആയി.

69 പേര്‍ കൂടി ഇന്ന് സുഖം പ്രാപിച്ചതായി ഒമാന്‍ ആരോഗ്യവകുപ്പ് അറിയിച്ചു. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് മസ്‌കത്ത് ഗവര്‍ണറേറ്റിലാണ്. ഇതുവരെ 8 പേരാണ് ഒമാനില്‍ കൊറോണ മൂലം മരിച്ചത്.

കൊറോണ പ്രതിരോധത്തിന് രാജ്യത്തുടനീളം ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്. റമദാനില്‍ വീടുകളില്‍ സംഘടിപ്പിക്കുന്ന നോമ്പ് തുറകളും അനുവദിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നവ ഒഴികെയുള്ള മുഴുവന്‍ ഷോപ്പുകളും രാജ്യത്ത് അടഞ്ഞുകിടക്കുകയാണ്.

102 more corona cases in oman | ഗള്‍ഫ് വാര്‍ത്ത